History

About Swamy

Behind every great temple there is a history. A history which clearly reveals the secret of its existence . A story which details the reason for its establishment. The case is the same with Lekshmi Narayana Temple.

Sri Prakash Swami who is the mastermind and caretaker of Lekshmi Narayana Temple took the responsibility to build in 2006. Today this temple managed under the clear vision and leadership of Swamy shows light of thousands of people from different parts of the country. Prakash Swami was born at vadakal in Alappuzha Dist. During his childhood days he accompained his father who was the president of vadakal SNDP subdivision. He was active in prayers and rituals and used to visit Kalarkode Sri Mahadeva Temple daily.

From 1972 Swami started visiting all major pilgrim centres like Guruvayoor, Pazhani, Kodungalloor, Thirupathy and Mookambika at regular intervals and was active in gathering others with him. He was so much attached to a devotional life and started off on a mission to reclaim the glory of some temples which were not managed properly or were abandoned . He was successful in bringing back the glory of Puthenkavu temple, S L Puram Kambiyakathu Maha Vishnu Temple and Kanichikulangara Kodumkulam Temple.

His major contribution to the society started when he established Lekshmi Narayana Temple committee, which touched the life of thousands of people with his magnificent power gifted from God and special prayer eves many people got their dreams fulfilled; people who were at the wrong track started a new life and were escaped out of many dangers.

Between year 2000 and 2002, a group of pandits and Astrologers like Sri.Chellappan, Dr.KSP Namboothiri, Sri Rajeev Jyothish gave a verdict that the place in which swami started Lekshmi Narayana Temple committee was purely Holy. It was a meeting place of Gods during the ancient time. There should be a temple at this place where Durga Devi,Bhadra kali, Sri Ganesh, Sree Shashtha, Sree Hanuman Swami, Sree Subramaniyan and Sarppadaivam should be also worshipped.

As a result of these findings, the temple was built and Sri Prakash Swami became the care taker. People from all religion and caste was allowed to visit the temple. Thousands of people got a new life after meeting Prakash Swami. Prayers are held regularly at the temple for people looking for a good marital life, job , children and so on. Hundreds of happy believers got blessing from God and fulfilled their wish. Many good testimonials made it a pilgrim centre and people state that they receive an enchanting happiness just by a temple visit.

The temple is managed by the offering of the pilgrims visiting it and Prakash Swami, as a care taker and role model for many is always active in meeting the visitors, praying for them and advising them towards a new beginning in their life.

ലക്ഷ്മി നാരായണ ക്ഷേത്രം

ഒരു ചുറ്റമ്പലത്തിനുള്ളിൽ ശ്രീ ദുർഗ്ഗാ ഭഗവതിയും, ശ്രീ ഭദ്രകാളിയും, പുറത്തു നാഗദൈവങ്ങളും, ശ്രീ സുബ്രഹ്മണ്യ സ്വാമിയും, ശ്രീ ശിവഭഗവാനും, ശ്രീ മഹാവിഷ്ണുവും, ശ്രീ വിഗ്നേശ്വരനും, ശ്രീ അയ്യപ്പനും, ശ്രീ ആഞ്ജനേയ സ്വാമിയും ഉൾപ്പെടുന്നതാണ് വളവനാട് ലക്ഷ്മി നാരായണ ക്ഷേത്രം.



ലക്ഷ്മി നാരായണ പ്രാർത്ഥന സമിതിയായ് 1982 മുതൽ പ്രവർത്തിച്ചു തുടങ്ങി. എല്ലാ വ്യാഴാഴ്ച വൈകുന്നേരവും സംക്രമത്തിനും ചോറ്റാനിക്കരയ്ക്കും മാസത്തിൽ പഴനി, ഗുരുവായൂർ, കൊടുങ്ങലൂർ, തൃപ്രയാറേക്കും വർഷത്തിൽ രണ്ടു തവണ മൂകാംബിക, തിരുപ്പതിയിലേക്കും ഭക്തരെയും കൊണ്ടുപോയ്കൊണ്ടിരുന്നു. എല്ലാ ദിവസവും വൈകുനേരം പ്രാർത്ഥനയും അനേകം പേർക്ക് അന്നദാനവും നടത്തിപ്പോയിരിന്നു. എല്ലാ കാർത്തികയ്ക്കും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും, ഭഗവതിസേവയും, മഹാസുദർശനഹോമവും ബ്രഹ്മശ്രീ ചിത്രൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടത്തിപ്പോന്നിരുന്നു.

വർഷത്തിലെ ചിങ്ങമാസത്തിലെ കാർത്തിക നാളിൽ വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തിൽ വിവിധ ക്ഷേത്രങ്ങളിലെ മേൽശാന്തിമാരും, താന്ത്രിമാരും ഇവിടെ പൂജ നടത്തിപ്പോന്നു. 17 വർഷം കാർത്തികപൂജ മുടങ്ങാതെ നടത്തി. 2000 ആണ്ട് മുതൽ 2006 കാലയളവിൽ ഏഴോളം ദേവപ്രശ്നം ഈ സന്നിധിയിൽ നടത്തപ്പെട്ടു. ഈ ദേവപ്രശ്നങ്ങളിലെല്ലാം പ്രാർത്ഥനാമന്ദിരം നിൽക്കുന്ന ഭവന സങ്കേതം എത്രയും പെട്ടന്ന് പൊളിച്ചു നീക്കി ക്ഷേത്രം പണിത് ദേവി-ദേവന്മാരെ കുടിയിരുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. ഈ ഭൂമി പൂർവകാലത്തു ദേവി-ദേവന്മാരുടെ സമ്മേളനഭൂമിയായിരുന്നു. അതിനാൽ തന്നെയാണ് ഇവിടെ പ്രാർത്ഥനാസങ്കേതമായി പരിണമിച്ചത്. അഷ്ടമംഗല പ്രശ്ന വിധി പ്രകാരം മേൽ പറഞ്ഞ ദേവചൈതന്യങ്ങളെ കുടിയിരുത്തി നിത്യപൂജയും ആരംഭിച്ചു. 110 ദിവസം കൊണ്ട് 5 ക്ഷേത്രങ്ങളും സർപ്പക്ഷേത്രവും നിർമ്മിച്ചു. പിന്നീട് മഹാവിഷ്ണു ക്ഷേത്രം നിർമ്മിച്ചു. ലക്ഷ്മി നാരായണ ഭാവത്തിൽ ശംഖുചക്രഗദാ ഹസ്ത രൂപിണിയാണ് ഇവിടുത്തെ മൂലവിഗ്രഹമായാ ശ്രീ ദുർഗ്ഗാ ഭവതി. വാൾ വലം കൈയ്യിലും ഇടം കയ്യിൽ ദാരികന്റെ ശിരസ്സുമായി നിൽക്കുന്ന ശ്രീ ഭദ്രകാളിയും.

ഇഷ്ടകാര്യ പ്രാപ്തിക്കും, മംഗല്യ തടസങ്ങൾ നീക്കി ഉത്തമമായ മാംഗല്യവും, സന്താനഭാഗ്യവും, തൊഴിൽ നശിച്ചവർക്കു നഷ്ടപ്പെട്ട പ്രതാപവും, ദീർഘ സുമംഗലികളാക്കിയും, ഭക്തരുടെ ദാരിദ്ര്യ ദുഃഖങ്ങളും തീർത്തു മക്കളെ വിദ്യാവിജയത്തിന്റെ അഗ്രഹാരത്തിൽ എത്തിച്ചു ഉയർന്ന ജോലിസ്ഥിരതയും, സ്വദേശത്തും വിദേശത്തും തൊഴിൽ ഭാഗ്യം നേടികൊടുത്തും, ചിത്തഭ്രമം ബാധിച്ചു വരുന്നവരെയും, ആത്മഹത്യ പ്രവണതക്കാരെയും ആത്മ സുഖം കൊടുത്തും, ബാധ ദോഷമുള്ളവർ ക്ഷേത്രനടയിൽവച്ച് ദർശനമാത്രയിൽ ഉറഞ്ഞു തുള്ളി ദേവിനടയിൽ സത്യം ചൊല്ലി ഒഴിഞ്ഞു പോകുന്നു. വർഷങ്ങളോളം ഔഷധം സേവിച്ചു കഴിഞ്ഞവരെ അതിൽ നിന്നും മോചിതരാക്കിയും, വന്നെത്തുന്ന ഭക്തർക്ക് യാത്ര ദുരിതത്തിൽ നിന്നും സ്വന്തമായി വാഹന യോഗത്തിലെത്തിച്ചും ഗൃഹ ഭൂമി യോഗവും നൽകി പരാശക്തി വാണരുളുന്ന സങ്കേതമാണ് ലക്ഷ്മി നാരായണ ക്ഷേത്രം.